News Politics

പ്രസിഡന്റ് പദവിയെച്ചൊല്ലി ബിജെപിയില്‍ ഭിന്നത

കോഴിക്കോട്: പി.എസ് ശ്രീധരന്‍പിള്ളയ്ക്കു പകരം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ബി.ജെ.പിയില്‍ സജീവമായി. കെ.സുരേന്ദ്രന്‍ പ്രസിഡന്റ് ആവാനാണ് സാദ്ധ്യത. കുമ്മനത്തിന്റെയും കൃഷ്ണദാസിന്റെയും പേരുകളാണ് മറുവിഭാഗം മുന്നോട്ടുവച്ചിരിക്കുന്നത്.