News Politics

മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ സ്ഥാനമേറ്റ ശേഷം നടത്തിയ ബിജെപി മണ്ഡലം ഭാരവാഹി നിര്‍ണയത്തെ ചൊല്ലി തിരുവനന്തപുരം മണ്ഡലത്തില്‍ പൊട്ടിത്തെറി. തിരുവനന്തപുരം മണ്ഡലത്തില്‍ കുടുതല്‍ വോട്ടുകിട്ടിയ നേതാവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംസ്ഥാന സമതി അംഗം രാജിവച്ചു. ഭാരവാഹി നിര്‍ണയം ഗ്രൂപ്പ് താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലെന്ന് രാജിവച്ച എസ് മഹേഷ് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.