News Politics

ബിജെപി മേഖലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

കോട്ടയം: കേന്ദ്രമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ബി.ജെ.പി മേഖലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വിദേശത്തെ പരിപാടിയില്‍ മന്ത്രിയ്‌ക്കൊപ്പം മഹിളാമോര്‍ച്ചാ ഭാരവാഹി പങ്കെടുത്തത് പാര്‍ട്ടിയ്ക്കുള്ളിലും, പുറത്തും ചര്‍ച്ചയായതിനാല്‍ വിഷയം യോഗത്തില്‍ ഉയരാനാണ് സാധ്യത. എന്നാല്‍ പരാതി പ്രധാനമന്ത്രിയ്ക്ക് മുന്നിലായതിനാല്‍ മൗനം പാലിക്കാമെന്ന തന്ത്രപരമായ നിലപാടിലാണ് കൃഷ്ണദാസ് പക്ഷം.