സംസ്ഥാന ബിജെപി-മുന്നണി തര്‍ക്കപരിഹാരത്തിന് കേന്ദ്ര നേതൃത്വം ഇടപെടുന്നു
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബിജെപിയിലെയും മുന്നണിയിലെയും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍. ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് 15 ന് കേരളത്തിലെത്തും. എന്‍ഡിഎയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍.