News Politics

ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് പൊട്ടിത്തെറിയുടെ വക്കില്‍

കൊച്ചി: കെ. സുരേന്ദ്രനെ പ്രസിഡന്റായി പ്രഖ്യാപിച്ചതോടെ സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പ് വഴക്ക് പൊട്ടിത്തെറിയുടെ വക്കില്‍. കൃഷ്ണദാസ് പക്ഷം നിസഹകരണത്തിലാണെങ്കിലും ഭാരവാഹി നിര്‍ണയ ചര്‍ച്ചകള്‍ക്ക് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടക്കമിട്ടു.