News Politics

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗം

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയ്ക്കു വേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് ബി.ജെ.പി ദേശീയ കൗണ്‍സില്‍ പ്രമേയം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി സമരപാതയിലായിരുന്ന കര്‍ഷകര്‍ക്കു വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതായി പ്രമേയം അവകാശപ്പെട്ടു. യോഗത്തിന്റെ അവസാന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമാപന പ്രസംഗം നടത്തും. രാഷ്ട്രീയ പ്രമേയവും കൗണ്‍സില്‍ ഇന്ന് പാസാക്കും.