News Politics

ബി.ജെ.പി നിര്‍വ്വാഹക സമിതി യോഗം ഇന്ന് മുതല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് ദിവസത്തെ ബി.ജെ.പി നിര്‍വ്വാഹക സമിതി യോഗം ഇന്ന് മുതല്‍ ഡല്‍ഹി രാംലീല മൈതാനിയില്‍. യോഗം ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. 2019ലെ പൊതു തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നേരിടുമെന്ന പ്രഖ്യാപനം കൗണ്‍സിലില്‍ ഉണ്ടാകും. ശബരിമല വിഷയവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.