News Politics

ബിജെപി സംസ്ഥാന അധ്യക്ഷന്‍ തിരഞ്ഞെടുപ്പ്; ഭാരവാഹികളുടെ യോഗം ഇന്ന്

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി ഗ്രുപ്പുകള്‍ പോരാടുന്നതിനിടെ ഇന്ന് സമവായ ചര്‍ച്ച. ദേശീയ നേതൃത്വം ഇന്ന് ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. കെ സുരേന്ദ്രന് വേണ്ടി വി മുരളീധര പക്ഷവും എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവരിലൊരാള്‍ക്കായി പികെ കൃഷ്ണദാസ് പക്ഷവും ഉറച്ചു നില്‍ക്കുകയാണ്.