News Politics

കോവിഡ് കാലത്ത് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെ വിമര്‍ശിച്ച് ബിജെപി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോവിഡ് കാലത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യമുണ്ടോയെന്ന് എല്‍ഡിഎഫും, യുഡിഎഫും ചിന്തിക്കണമെന്ന ബിജെപി. കോടികള്‍ ചെലവഴിച്ചുള്ള ഉപതിരഞ്ഞെടുപ്പിന് ജനം എതിരാണെന്നും, ബിജെപി മത്സരത്തിന് സജ്ജമാണെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുട്ടനാട്, ചവറ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നാളെ ബിജെപി, ബിഡിജെഎസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യും.