ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇന്ന് ഡല്‍ഹിക്ക്
തിരുവനന്തപുരം: സംഘടന പ്രശ്നങ്ങളും നിയമസഭ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പും ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇന്ന് ഡല്‍ഹിക്ക് പോകും. ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ച ചെയ്യും. ഒ.രാജഗോപാല്‍ വിഷയവും ചര്‍ച്ചയാകും. നിയമസഭ തിരഞ്ഞെടുപ്പില്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ചര്‍ച്ച നടക്കും.