News Politics

വെള്ളാപ്പള്ളി നടേശന്റെ നീക്കത്തില്‍ ബിജെപിക്ക് സംശയം

തിരുവനന്തപുരം: മുസ്ലീം ലീഗിനെ വിമര്‍ശിച്ചും ക്രൈസ്തവരെ പിന്തുണച്ചും ഭൂരിപക്ഷ ഏകീകരണത്തിനുള്ള വെള്ളപ്പള്ളി നടേശന്റെ ആഹ്വാനം എല്‍ഡിഎഫിന് വേണ്ടിയുള്ള നീക്കമെന്ന സംശയത്തില്‍ ബിജെപി. ക്രൈസ്തവരുടെ വിഷയം ന്യായമാണെന്ന നിലപാട് നീക്കത്തിന്റെ സൂചനയാണ്. ഭൂരിപക്ഷം ഏകീകരണമെന്ന് ഹിന്ദു സമുദായ നേതാവ് പറയുന്നതിനോട് യോജിപ്പാണെങ്കിലും ബിജെപി ക്രൈസ്തവരുമായി അടുക്കുന്ന അവസരത്തില്‍ പ്രതികരണം കരുതലോടെയാകും.