News Politics

സര്‍ക്കാരിനെതിരെ ബിജെപി കള്ളക്കടത്ത് കേസ് മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ ബിജെപി കള്ളക്കടത്ത് കേസ് മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനം. എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ അടക്കം 30 ഓളം പേര്‍ ഭാരവാഹി യോഗത്തില്‍ പങ്കെടുത്തില്ല.