News Politics

ശിവഗിരി മഠവുമായി ദൃഢബന്ധം സ്ഥാപിക്കാനൊരുങ്ങി ബി.ജെ.പി

കൊച്ചി: ശിവഗിരി മഠവുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ബി.ജെ.പിയും സംഘപരിവാറും ഒരുങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി അടുത്ത പശ്ചാത്തലത്തില്‍ ബി.ഡി.ജെ.എസിന്റെയും മറ്റും സമ്മര്‍ദ്ദ തന്ത്രങ്ങളെ മുന്‍കൂട്ടി കണ്ടാണ് പുതിയ നീക്കം. കേന്ദ്രമന്ത്രിമാരടക്കം നിരവധി പേര്‍ ഇക്കുറി ശിവഗിരി തീര്‍ത്ഥാടനത്തിന് എത്തുന്നു എന്നതും ശ്രദ്ധേയമാണ്.