News Politics

വിജയസാധ്യതയനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്: വിജയസാധ്യത പരിഗണിച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. യൂത്ത് കോണ്‍ഗ്രസിന് അഞ്ച് സീറ്റെന്നതടക്കമുള്ള ഡീന്‍ കുര്യാക്കോസിന്റെ ആവശ്യങ്ങളെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസിനകത്ത് അഭിപ്രായ ഭിന്നതയുള്ളതായി അറിവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.