News Politics

സ്പീക്കര്‍ക്കെതിരെ വിമര്‍ശനവുമായി സി ദിവാകരന്‍ എംഎല്‍എ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപിന്റെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടത്തിന് സ്പീക്കര്‍ പങ്കെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് സ്ഥലം എം.എല്‍.എ കൂടിയായ സി. ദിവാകരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ക്ഷണിച്ചെങ്കിലും വരില്ലെന്ന് താന്‍ അറിയിച്ചിരുന്നുവെന്ന് സി. ദിവാകരന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നെങ്കില്‍ പങ്കെടുക്കേണ്ടെന്ന് താന്‍ സ്പീക്കറോട് പറയുമായിരുന്നുവെന്നും സി. ദിവാകരന്‍ പറഞ്ഞു.