News Politics

എന്‍ഡിഎ സാധ്യത പൂര്‍ണമായി അവസാനിപ്പിക്കാതെ ജോസ് കെ മാണി

കോട്ടയം: ഇടതുമുന്നണി പ്രവേശം ഉറപ്പിച്ച് മുന്നോട്ടു പോകുമ്പോഴും എന്‍ഡിഎ സാധ്യത പൂര്‍ണമായി അവസാനിപ്പിക്കാതെ ജോസ് കെ മാണി. എല്‍ഡിഎഫിലേക്കുള്ള വഴിയടഞ്ഞാല്‍ ബിജെപി മുന്നോട്ടുവച്ച വാഗ്ദാനങ്ങളും പരീക്ഷിച്ചേക്കും. എന്‍ഡിഎ സാധ്യത സജീവമായി നിര്‍ത്തുന്നത് എല്‍ഡിഎഫ് പ്രവേശത്തിന് കൂടുതല്‍ അനുകൂലമാകും എന്നും ജോസ് വിഭാഗം വിലയിരുത്തുന്നു.