ചന്ദ്രികയിലെ പ്രശ്നങ്ങളും ED അന്വേഷണവും പിതാവിന് സമ്മർദ്ദവും ദുഃഖവും ഉണ്ടാക്കി: മൊയിൻ അലി തങ്ങൾ
ചന്ദ്രികയിലെ പ്രശ്നങ്ങളും ED അന്വേഷണവും പിതാവായ ഹൈദരലി ശിഹാബ് തങ്ങൾക്ക് സമ്മർദ്ദവും ദുഃഖവും ഉണ്ടാക്കിയെന്ന് സയ്യിദ് മൊയിൻ അലി ശിഹാബ് തങ്ങൾ. പി കെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെ ആരോടും വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്നും ചില കാര്യങ്ങൾ പറയേണ്ടതുള്ളുകൊണ്ട് അന്ന് പ്രതികരിച്ചതാണെന്നും മോയിൻ അലി തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.