News Politics

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; ഛത്തീസ്ഗഡില്‍ അനിശ്ചിതത്വം

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുകയാണ് ഛത്തിസ്ഗഡില്‍. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കിടയില്‍ സമവായം സാധ്യമാകാതെ വന്നതോടെ തീരുമാനം ഇന്നത്തേക്ക് മാറ്റിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഭൂപേഷ് ബാഗേലിനും പ്രതിപക്ഷ നേതാവ് ടിഎസ് സിംഗ്‌ദേവിനും ഇടയില്‍ ചാഞ്ചാടുകയാണ് കോണ്‍്ഗ്രസ്. അതിനിടെ താമ്രധ്വജ് സാഹുവിനെ മുന്നോട്ടു കൊണ്ടുവരാനും ആലോചന വന്നു. എന്നാല്‍ ഇരുവിഭാഗത്തിനും സാഹു സ്വീകാര്യനല്ലെന്ന സാഹചര്യത്തില്‍ ചരണ്‍ ദാസ് മഹന്തും പരിഗണിക്കപ്പെട്ടു. ബാഗേലിനെ ബിഎല്‍ പുനിയയും സിംഗ്‌ദേവും അംഗീകരിക്കുന്നതേയില്ല. എംഎല്‍മാര്‍ക്കിടയില്‍ സിംഗ്‌ദേവിന് ഭൂരിപക്ഷവുമില്ല. ജാതിസമവാക്യങ്ങളാണ് സാഹുവിന് തുണയാകുന്നത്. നാലു നേതാക്കളുമായും രാഹുല്‍ഗാന്ധി ആശയവിനിമയം നടത്തി. ഇതിന് ശേഷമാണ് റായ്പൂരില്‍ ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12ന് രാജീവ് ഭവനിലാണ് യോഗം.