News Politics

സിംസ് അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

തിരുവനന്തപുരം: പോലീസിന്റെ സിംസ് പദ്ധതിയില്‍ പങ്കാളിയായ ഗാലക്‌സോണ്‍ ആരുടെ ബിനാമിയാണെന്നും മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും പങ്കാളിത്തം എന്താണെന്നും പ്രതിപക്ഷനേതാവ്. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന പോലീസ് - രാഷ്ട്രീയ കൂട്ടുകച്ചവടമാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നതെന്നും രമേഷ് ചെന്നിത്തല ആരോപിച്ചു. അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുള്ളതുകൊണ്ടാണ് ഡി.ജി.പിക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.