News Politics

ഗവര്‍ണര്‍ നയപ്രഖ്യാപനം മുഴുവനും വായിക്കുന്നതില്‍ നിര്‍ണ്ണായകമായത് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഗവര്‍ണര്‍ നയപ്രഖ്യാപനം മുഴുവനും വായിക്കുന്നതില്‍ നിര്‍ണ്ണായകമായത് മുഖ്യമന്ത്രിയുടെ കത്ത്. നയപ്രഖ്യാപനം അവതരിപ്പിക്കുന്നത് ഭരണഘടനാ ബാധ്യതയാണെന്ന് ഓര്‍മിപ്പിച്ചാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ ഗവര്‍ണ്ണര്‍ക്ക് കത്തയച്ചത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം അതേപടി വായിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.