News Politics

കാസര്‍കോട് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥി ബാഹുല്യം ആശങ്കയുയര്‍ത്തുന്നു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ കൈവിട്ടുപോയ വിജയം സ്വന്തമാക്കുകയാണ് യുഡിഎഫിന് മുന്നിലെ ഇത്തവണത്തെ വെല്ലുവിളി. എന്നാല്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ ബാഹുല്യം തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് മുന്നണിയില്‍ ഉയരുന്നത്. മത-സാമുദായിക-ഭാഷാ പരിഗണനകള്‍ ചൂണ്ടിക്കാട്ടിയാണ് ഓരോരുത്തരും അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ വിജയത്തിനും വികസനത്തിനും പ്രാധാന്യം നല്‍കി സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുമെന്നാണ് നേതൃത്വം പുറത്തുപറയുന്നത്.