News Politics

ഹത്രാസിലെ സന്ദര്‍ശനം യുപിയില്‍ കാലുറപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് ഗുണകരം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ച് പിടിക്കുന്നതിനാണ് ഹത്രാസില്‍ മരിച്ച പെണ്‍കുട്ടിക്ക് എതിരായ അനീതി ഉയര്‍ത്തി പ്രതിഷേധം ശക്തമാക്കുന്നതിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കി ഉത്തര്‍പ്രദേശിലെ മുഖ്യ പ്രതിപക്ഷം ആകാന്‍ ആണ് കോണ്‍ഗ്രസ് ലക്ഷ്യം.