News Politics

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഫെബ്രുവരിയില്‍ അന്തിമരൂപം

വയനാട്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥപട്ടികയ്ക്ക് ഫെബ്രുവരി 20നും 25നും ഇടയില്‍ അന്തിമ രൂപമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഘടകകക്ഷികളുടെ ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനിക്കും. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളില്ല. കേരള കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെങ്കില്‍ അത് അവര്‍ തന്നെ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല വയനാട്ടില്‍ പറഞ്ഞു.