News Politics

കോണ്‍ഗ്രസ് നേതാവ് കല്ലിയൂര്‍ മുരളിയും എഴുപതോളം പ്രവര്‍ത്തകരും ബിജെപിയിലേയ്ക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി-കെഎസ്ഇബി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കല്ലിയൂര്‍ മുരളിയാണ് പാര്‍ട്ടി വിട്ടത്. വിഎസ് ശിവകുമാറിന്റെയും തമ്പാനൂര്‍ രവിയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കല്ലിയൂര്‍ മുരളി പറഞ്ഞു.