News Politics

കെപിസിസി പട്ടികയില്‍ നോമിനികളെ ഉള്‍പ്പെടുത്താന്‍ കടുത്ത സമ്മര്‍ദ്ദ ഉണ്ടായതായി മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ നോമിനികളെ ഉള്‍പ്പെടുത്താനായി എം.പിമാരും നേതാക്കളും കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്ന് മുല്ലപ്പള്ളി മാതൃഭൂമി ന്യൂസിനോട്. എല്ലാത്തിനും കുഴപ്പം കാണുന്നവര്‍ ദോഷകദൃക്കുകളാണെന്ന് കെ. മുരധീരന്റെ വിമര്‍ശനത്തിന് മുല്ലപ്പള്ളി മറുപടി നല്‍കി. വനിതാ പ്രാതിനിധ്യം കുറഞ്ഞത് പോരായ്മാണെന്നും പട്ടിക വന്നശേഷമുള്ള ആദ്യ പ്രതികരണത്തില്‍ മുല്ലപ്പള്ളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.