News Politics

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കാലുവാരലിന്റെ ഇരയാണ് താനെന്ന് കോണ്‍ഗ്രസ് നേതാവ് ജി ബാലചന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കാലുവാരലിന്റെ ഇരയാണ് താനെന്ന് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ് പ്രൊഫ. ജി. ബാലചന്ദ്രന്‍. 2009 ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലെ പരാജയത്തിന് പിന്നില്‍ അട്ടിമറിയാണെന്നും ജി.ബാലചന്ദ്രന്‍ അനുഭവങ്ങളുടെ അകത്തളങ്ങളില്‍ എന്ന പുസ്തകത്തില്‍ കുറിക്കുന്നു. വിമര്‍ശനങ്ങളോട് യോജിക്കുന്നില്ലെന്ന് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.