News Politics

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം മുതലാക്കി കൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേക്ക് വരുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. തിരഞ്ഞെടുപ്പ് നടന്ന 199 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ 101 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ലീഡ് 73 ലേക്ക് ഒതുങ്ങുകയാണ്. ബിഎസ്പി ആറ് സീറ്റുകളിലും സിപിഎം രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.