ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുക വഴി ഉന്നംവെച്ചത് തെക്കന്‍കേരളത്തിലെ മുന്നേറ്റം
തിരുവനന്തപുരം: ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ അമരത്ത് കോണ്‍ഗ്രസാണെന്ന സന്ദേശം നല്‍കുകയാണ് ഉമ്മന്‍ ചാണ്ടിയെ നേമത്തോ വട്ടിയൂര്‍കാവിലോ മത്സരിപ്പിക്കുക വഴി കോണ്‍ഗ്രസ് ഉന്നംവെച്ചത്. ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തി തെക്കന്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാമെന്നും നേതൃത്വം കണക്കുകൂട്ടി. ഡല്‍ഹി ചര്‍ച്ചകളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി മാറ്റമെന്ന ആശയം മുന്നോട്ടുവെച്ചത്.