News Politics

അഴിമതിക്കാരുടെ കൂട്ടമാണ് വിശാല പ്രതിപക്ഷ സഖ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ: കൊല്‍ക്കത്തയില്‍ നടന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്റെ റാലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ കക്ഷികള്‍ അവരവരുടെ നിലനില്‍പ്പിനായി പരിശ്രമിക്കുമ്പോള്‍ താന്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രയത്‌നത്തിലാണെന്നു മോദി പറഞ്ഞു. അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടം ചില ആളുകളെ ഭ്രാന്തു പിടിപ്പിച്ചു. അവരുടെ കൂട്ടമാണ് വിശാല സഖ്യമെന്നും മോദി പരിഹസിച്ചു. ഇന്ത്യയിലെ ജനങളുടെ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും ഒരു കുടുംബത്തിന്റെ വികസനമല്ലെന്നും ഗാന്ധി കുടുംബത്തെ പരാമര്‍ശിക്കാതെ പ്രാധാനമന്ത്രി പറഞ്ഞു. 'വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി'യുടെ ഭാഗമായി ഗുജറാത്തിലെ സില്‍വസ്സയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.