News Politics

പിറവത്ത് സിപിഎം-സിപിഐ സംഘര്‍ഷം; സിപിഐ നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റു

കൊച്ചി: എറണാകുളം പിറവത്ത് സി.പി.ഐയുടെ നഗരസഭാ കൗണ്‍സിലര്‍ക്കും എ.ഐ.വൈ.എഫ് നേതാവിനും മര്‍ദ്ദനം. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണെന്നാണ് സി.പി.ഐയുടെ ആരോപണം. എന്നാല്‍ ആരോപണം ശരിയല്ലെന്നും പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ലെന്നും സി.പി.എം വ്യക്തമാക്കി.