News Politics

ആര്‍എസ്എസുകാരെക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നു കയറി- പി രാജു

കൊച്ചി: ആര്‍.എസ്.എസുകാരെക്കാള്‍ അറപ്പുളവാക്കുന്നവര്‍ സി.പി.എമ്മില്‍ കടന്നു കയറിയിട്ടുണ്ടെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി. ബിസിനസ് രാഷ്ട്രീയമാണ് സി.പി.എമ്മില്‍ നടക്കുന്നതെന്നും സി.പി.ഐ വിമര്‍ശനമുന്നയിച്ചു. എറണാകുളം പിറവത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ സി.പി.എം അക്രമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം.