News Politics

ഭൂപരിഷ്‌കരണ നിയമവാര്‍ഷികം: അച്യുതമേനോനെ പരാമര്‍ശിക്കാത്തതില്‍ സിപിഐക്ക് പരാതി

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമം പാസാക്കിയതിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ സി.അച്യുതമേനോനെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചില്ലെന്ന സിപിഐയുടെ പരാതി സിപിഎം കാര്യമാക്കുന്നില്ല. ചടങ്ങു നടന്ന വേദിയില്‍ റവന്യൂവകുപ്പ് സ്ഥാപിച്ച ഫഌക്‌സില്‍ കെ.ആര്‍ ഗൗരിയമ്മയുടെ ചിത്രം ഒഴിവാക്കിയെങ്കിലും മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഗൗരിയമ്മയെ പ്രശംസിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്.