News Politics

ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ സിപിഐ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ സി.പി.ഐ. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമെന്ന് കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ അനുമതിയോടെയാണോ ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് എന്ന് മുഖ്യമന്ത്രി പരിശോധിക്കണം. കോടതി നടപടി പുരോഗമിക്കുമ്പോള്‍ നടത്തിയ അഭിപ്രായ പ്രകടനം തെറ്റാണെന്നും കാനം പറഞ്ഞു.