News Politics

സിപിഐ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പിവി അന്‍വറിന് വിമര്‍ശനം

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പിവി അന്‍വറിന് വിമര്‍ശനം. അന്‍വറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്നും യോഗത്തില്‍ നിലപാടുയര്‍ന്നു. അതേസമയം മുന്നണി ഐക്യം മുന്‍ നിര്‍ത്തി ഇനി പരസ്യ പ്രതികരണം വേണ്ട എന്ന നിലപാടിലാണ് സിപിഐ. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പിവി അന്‍വര്‍ നടത്തിയ പ്രസ്താവനകളുമായിരുന്നു ജില്ലാ എക്‌സിക്യൂട്ടീവിലെ മുഖ്യ ചര്‍ച്ചാ വിഷയം. അന്‍വറിന്റെ പ്രസ്താവനകളില്‍ സിപിഎം ഇടപെടാന്‍ വൈകിയെന്നും ജില്ലാ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു.