News Politics

അരൂരില്‍ തോല്‍പ്പിച്ചത് സംഘടനാ ദൗര്‍ബല്യമെന്ന് സിപിഎം

ആലപ്പുഴ: അരൂരില്‍ തോല്‍പ്പിച്ചത് സംഘടനാ ദൗര്‍ബല്യമെന്ന് സിപിഎം ജില്ലാ നേതൃയോഗത്തിന്റെ വിലയിരുത്തല്‍. 'പൂതന' പരാമര്‍ശം വോട്ട് കുറയാന്‍ കാരണമായെന്നും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ജില്ലാ കമ്മിറ്റി അംഗം ഉയര്‍ത്തിയ വിമര്‍ശനം മന്ത്രി ജി. സുധാകരന്‍ പാടെ തള്ളി.