News Politics

സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായിരിക്കെ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. പൗരത്വ നിയമത്തിനെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്കുവരും. യു.എ.പി.എ മാവോയിസ്റ്റ് വേട്ട തുടങ്ങിയ കാര്യങ്ങളും സംസ്ഥാനസമിതിയില്‍ വരാന്‍ സാദ്ധ്യതയുണ്ട്.