News Politics

പിറവത്ത് സിപിഐക്ക് മുന്നറിയിപ്പുമായി സിപിഎം

കൊച്ചി: സിപിഎം-സിപിഐ പോര് രൂക്ഷമായ പിറവത്ത് സി പി ഐക്ക് മുന്നറിയിപ്പുമായി സി പി എം. പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും സി പി ഐ ദുഖിക്കേണ്ടി വരുമെന്നുമാണ് നേതാക്കളുടെ പേരെടുത്തുപറഞ്ഞ് സി പി എമ്മിന്റെ താക്കീത്. പിറവം മണ്ഡലത്തിലൊരിടത്തും മല്‍സരിക്കാന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പോലും ശേഷിയില്ലാത്ത പാര്‍ട്ടിയാണ് സിപിഐ എന്നും സിപിഎം വെല്ലുവിളിച്ചു.