News Politics

സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സിപിഎം സെക്രട്ടേറിയറ്റ് അംഗീകരിച്ചു

കൊച്ചി: കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനമുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.