News Politics

സിപിഎം- സിപിഐ ഉഭയ കക്ഷി ചർച്ച ഇന്ന് നടക്കും

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് സി.പി.എം.- സി.പി.ഐ. ഉഭയ കക്ഷി ചർച്ച ഇന്ന് നടക്കും. കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തും. കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ മുന്നണിയിൽ ഘടക കക്ഷിയാക്കണമെന്നാണ് സി.പി.എം. നിലപാട്.