News Politics

അലനെയും താഹയേയും സിപിഎം പുറത്താക്കി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റുചെയ്ത അലനെയും താഹയേയും സി.പി.എം പുറത്താക്കി. ഏരിയ കമ്മിറ്റിയാണ് പുറത്താക്കാന്‍ തീരുമാനമെടുത്തതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പാര്‍ട്ടി അംഗമായിരുന്നുകൊണ്ട് മറ്റൊരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം അനുവദിക്കില്ലെന്നും കോടിയേരി പ്രതികരിച്ചു.