News Politics

സിപിഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്; ജലീല്‍ വിഷയം ചര്‍ച്ചയാകും

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസില്‍ കേരള സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍ നില്‍ക്കെ സി.പി.എം പോളിറ്റ്ബ്യൂറോ ഇന്ന് യോഗം ചേരും. ഇ.ഡി ചോദ്യം ചെയ്‌തെങ്കിലും മന്ത്രി കെ.ടി ജലീല്‍ രാജി വയ്‌ക്കേണ്ടതില്ല എന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഉണ്ടായേക്കും.