News Politics

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ ചുവടുമാറ്റം; സ്ത്രീകളെ മലകയറ്റാന്‍ ഉദ്ദേശമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ നിര്‍ബന്ധിച്ച് കൊണ്ടുപോകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ തീരുമാനിച്ച് സിപിഎം. സര്‍ക്കാരും പാര്‍ട്ടിയും വിശ്വാസികള്‍ക്കെതിരല്ലെന്ന് ബോധ്യപ്പെടുത്തും. ഇതിനായി വിവിധ മേഖലകളില്‍ ഇടപെടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പ്രാദേശികമായുള്ള ക്ഷേത്ര പരിപാടികളിലും കാവുകളിലുമെല്ലാം പാര്‍ട്ടി അനുഭാവികള്‍ക്ക് പങ്കെടുക്കാം. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടെന്നും കോടിയേരി പറഞ്ഞു.