News Politics

ഘടക കക്ഷികളുമായി സിപിഎം ഉഭയ കക്ഷി ചർച്ചകൾ നടത്തും

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനെ ഒപ്പം കൂട്ടുന്നതിന് മുമ്പ് ഘടക കക്ഷികളുമായി സി.പി.എം. ഉഭയ കക്ഷി ചർച്ചകൾ നടത്തും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാൽ തർക്കങ്ങൾ ഇല്ലാതിരിക്കാനുള്ള ജാഗ്രത വേണമെന്നാണ് സി.പി.എം. നിലപാട്. സി.പി.ഐ നിലപാട് 21-ന് ചേരുന്ന നിർവാഹക സമിതിയിൽ പ്രഖ്യാപിക്കും.