News Politics

ശബരിമല യുവതി പ്രവേശന വിധി: ദേവസ്വംബോര്‍ഡ് സാവകാശം തേടില്ല

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്ക് അനുകൂലമായി വാദിച്ച തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ഇനി സാവകാശം ആവശ്യപ്പെടില്ല. യുവതി പ്രവേശനത്തിന് പ്രസിഡന്റ് എ.പത്മകുമാര്‍ എതിരല്ലെന്ന് ബോര്‍ഡ് യോഗത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.