News Politics

ഡിസിസി പ്രസിഡന്റ് പ്രഖ്യാപനം; അവസാന നിമിഷവും മാറ്റം

ഡിസിസി അധ്യക്ഷന്മാരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആലപ്പുഴ കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ അവസാന നിമിഷം മാറ്റമുണ്ടായി. ആലപ്പുഴയില്‍ ബാബു പ്രസാദും ഇടുക്കിയില്‍ സി പി മാത്യൂവും കോട്ടയത്ത് നാട്ടകം സുരേഷും അധ്യക്ഷന്മാരായി. ഇടഞ്ഞു നിന്ന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയതിന് ശേഷമാണ് അധ്യക്ഷന്മാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.