News Politics

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം 31 ദിവസം നീണ്ടുനിന്ന പ്രചാരണത്തിനിടെ വികസനത്തിന് അപ്പുറം വര്‍ഗ്ഗീയ ധ്രുവീകരണം ആണ് മുഖ്യ ചര്‍ച്ചാവിഷയം ആയത്. വോട്ടര്‍മാരുടെ മനസ് കീഴടക്കാന്‍ കഴിഞ്ഞെന്ന പ്രതീക്ഷയില്‍ ആണ് ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും കോണ്‍ഗ്രസും.