News Politics

ആം ആദ്മിയുമായി കോണ്‍ഗ്രസ് സഖ്യത്തിനില്ലെന്ന് ഷീല ദീക്ഷിത്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനുള്ള സാദ്ധ്യത തള്ളിക്കളഞ്ഞ് ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷ ഷീല ദീക്ഷിത്. വ്യക്തിപരമായി സഖ്യത്തോട് തനിക്ക് യോജിപ്പില്ല എന്നു പറഞ്ഞ ഷീല ദീക്ഷിത് വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ മികച്ച വിജയം നേടുമെന്നും പറഞ്ഞു. ഡല്‍ഹിയില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഷീല ദീക്ഷിത്.