News Politics

ഡല്‍ഹിയിലെ പരാജയം: കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ വമ്പന്‍ പ്രചാരണം നടത്താന്‍ തിരുമാനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കനത്ത പരാജയത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ വമ്പന്‍ പ്രചാരണം നടത്താന്‍ തിരുമാനം. പദ്ധതികളുടെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ 45 ദിവസം നീണ്ട പ്രചാരണം നടത്തും. അതിനിടെ ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ നേതൃത്വത്തില്‍ ഡല്‍ഹിലെ പരാജയം വിലയിരുത്തി.