News Politics

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്, വോട്ടെണ്ണല്‍ 11ന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.1.46 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ടോ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടോ വോട്ട് ചെയ്യാന്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് പുതു സംവിധാനം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. ആബ്‌സന്റീ വോട്ടേഴ്‌സ് എന്ന സംവിധാനമാണ് ഡല്‍ഹി നിയമസഭ തിരഞ്ഞടുപ്പില്‍ പുതുതായി പരിചയപ്പെടുത്തുന്നത്. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവുമൊരുക്കും.