News Politics

ഡല്‍ഹി തിര. പൗരത്വ നിയമം നിര്‍ണായകം; ന്യൂനപക്ഷവോട്ടുറപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസും എഎപിയും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ഇത്തവണ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. 15 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. ഷഹീന്‍ ബാഗ് ഉള്‍പ്പെടെ സമര വേദികളില്‍ സജീവമാവുകയാണ് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍.